
കോട്ടയം : ലോക മണ്ണ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് രാവിലെ 10ന് മീനടം സെന്റ്. ഇഗ്‌നാത്തിയോസ് പള്ളി ഹാളിൽ രാവിലെ 10 ന് നടക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അദ്ധ്യക്ഷത വഹിക്കും. സോയിൽ സർവേ ഓഫീസർ നിത്യചന്ദ്ര വിഷയാവതരണം നടത്തും. പരിപാടിയിൽ കർഷകരെയും കുടുംബശ്രീ പ്രവർത്തകരെയും ആദരിക്കുകയും സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യുകയും ചെയ്യും. മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജലഛായ, ഉപന്യാസരചന മത്സര വിജയികൾക്ക് സമ്മാനവും വിതരണം ചെയ്യും. കർഷകർക്കായി 'മണ്ണിന്റെ സുസ്ഥിര പരിപാലനം', 'ശാസ്ത്രീയ മണ്ണ് പരിശോധനയുടെ പ്രാധാന്യം' എന്നീ വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിക്കും.