കാഞ്ഞിരപ്പള്ളി: 91മത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 24 ന് വൈക്കം റ്റി.കെ. മാധവൻ സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി ഗുരു ധർമ്മ പ്രചരണ സഭ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രവർത്തകരുടെ യോഗം നാളെ മൂന്നുമണിക്ക് ഗുരുധർമ്മപ്രചരണ സഭ പിണ്ണാക്കനാട് യൂണിറ്റ് ഹാളിൽ കൂടും.
സ്വാഗത സംഘം ചെയർമാൻ ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിക്കും. പാലാ, പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി മണ്ഡലം, യൂണിറ്റുകളിലേയും മുഴുവൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ക്യാപ്റ്റൻ കെ.എസ്. ഷാജുകുമാർ വൈസ് ക്യാപ്റ്റൻ ജയശ്രീ സുരേഷ് എന്നിവർ അറിയിച്ചു. പദയാത്രയിൽ പങ്കെടുക്കുവാൻ 9961219750, 9495325801,9447683178, 9446712603എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.