
വാകത്താനം : വൃദ്ധയെ ആക്രമിച്ച് മൊബൈൽഫോൺ കവർന്ന വാകത്താനം ചാചേരി വീട്ടിൽ കുര്യൻ ജേക്കബ് എന്ന് വിളിക്കുന്ന റോണി കുര്യനെ (44) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ ഉപദ്രവിച്ചതിന് ശേഷം മൊബൈൽ ഫോണുമായി കടക്കുകയായിരുന്നു. വാകത്താനം സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.