
തൃക്കൊടിത്താനം : ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മാടപ്പള്ളി ഗുഡ് ഷെപ്പേർഡ് സ്‌കൂൾ ഭാഗത്ത് അറക്കൽ വീട്ടിൽ സനീഷ് ജോസഫ് (40) അറസ്റ്റിൽ. മാടപ്പള്ളി സ്വദേശിനിയായ പൊൻപുഴ അറക്കൽ വീട്ടിൽ സിജിയെ (31) ആണ് കഴിഞ്ഞദിവസം സനീഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.