quiz

കോട്ടയം : നവകേരള സദസിനോടനുബന്ധിച്ച് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവകേരളമാണ് വിഷയം. സ്‌കൂൾതല മത്സരം ഡിസംബർ അഞ്ചിനുള്ളിൽ പൂർത്തീകരിക്കും. സ്‌കൂൾതല വിജയികൾക്ക് 6,7 തീയതികളിലായി നിയോജകമണ്ഡലതല മത്സരം കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് രണ്ടിന് സംഘടിപ്പിക്കും. നിയോജകമണ്ഡലത്തിലെ യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകും. വിശദ
വിവരത്തിന് ഫോൺ : 9496720822, 9446053471