
കോട്ടയം : തുടർച്ചായായുള്ള വിലയിടവിൽ നട്ടം തിരിഞ്ഞ റബർ കർഷകർ പൈനാപ്പിൾ, കപ്പ, കമുക് കൃഷികളിലേക്ക് തിരിഞ്ഞു. അടയ്ക്കാ വില ഉയർന്നതോടെ മലയോരമേഖലയിലുള്ളവരാണ് കൂടുതലായും കമുക് കൃഷി തിരഞ്ഞെടുത്തത്. ഇതോടെ കമുകിൻ തൈകൾക്കും വില ഉയർന്നു. 15 രൂപയ്ക്ക് മുകളിലാണ് വില. റബർ തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും ഇടവിളയായി കൃഷി ചെയ്തിരുന്ന കമുക് ഇപ്പോൾ പ്രധാനവിളയായി. സൈഗോൾ, കാസർകോടൻ തുടങ്ങിയവയാണ് പ്രധാന തൈകൾ. ജില്ലയിൽ ഇന്റർ മംഗള ഇനത്തിലുള്ളതും മൂന്നുവർഷത്തിനുള്ളിൽ കായ്ഫലം തരുന്ന കുള്ളൻ കമുകൾക്കും ആവശ്യക്കാരേറെയുണ്ട്.
കമുക് കൃഷി കൂടുതൽ ഇവിടെ
കടുത്തുരുത്തി
ഏറ്റുമാനൂർ
പാലാ
കാഞ്ഞിരപ്പള്ളി
മണിമല
കൊട്ടടയ്ക്കായ്ക്ക് വില 310-320
കൊട്ടടയ്ക്കായ്ക്ക് വിപണിയിൽ കിലോയ്ക്ക് 310 - 320 രൂപയാണ് വില. പഴുത്ത അടയ്ക്കാ ഒരെണ്ണത്തിന് 7,8 രൂപ. കഴിഞ്ഞ രണ്ട് വർഷമായി അടയ്ക്ക വിലയിൽ വലിയ മാറ്റമില്ല. കഴിഞ്ഞ വർഷം 360 രൂപയായിരുന്നു കൊട്ടടയ്ക്കായുടെ വില. പഴുത്ത പാക്കിന് 10 രൂപയും.