കാഞ്ഞിരപ്പള്ളി: 91മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 24ന് വൈക്കം ടി.കെ.മാധവൻ സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്ര വിജയിപ്പിക്കുന്നതിന് ഗുരുധർമ്മ പ്രചരണസഭ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രവർത്തകരുടെ യോഗം ഇന്ന് മൂന്നിന് ഗുരുധർമ്മപ്രചരണ സഭ പിണ്ണാക്കനാട് യൂണിറ്റ് ഹാളിൽ നടക്കും.
സ്വാഗതസംഘം ചെയർമാൻ ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാലാ,പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലം, യൂണിറ്റുകളിലേയും മുഴുവൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ക്യാപ്റ്റൻ കെ.എസ്. ഷാജുകുമാർ വൈസ് ക്യാപ്റ്റൻ ജയശ്രീ സുരേഷ് എന്നിവർ അറിയിച്ചു. പദയാത്രയിൽ പങ്കെടുക്കാൻ 9961219750,9495325801,9447683178,9446712603 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.