കുമരകം: നാരായണ ഗുരുകുലത്തിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ ജില്ലാതല സമാപനം വിരിപ്പുകാല ശ്രീശക്തീശ്വരം ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. രാവിലെ 9.30ന് ഹോമം ഉപനിഷത് പാരായണം. ജില്ലാ കാര്യദർശി സുജൻ മേലുകാവ് പ്രവചനം നടത്തും. 10.30ന് ചേർത്തല വിശ്വഗാജി മഠം സ്വാമി ആസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം.എസ് സുരേഷ് അദ്ധ്യക്ഷത വഹിക്കും. ഗുരു നിത്യ ചൈതന്യയതി ജന്മശതാബ്ദി വാർഷിക ആഘോഷങ്ങളും ആരംഭിക്കും. ഖുർ ആൻ അകം പൊരുൾ വ്യാഖ്യാതാവ് സി.എച്ച് മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തും. ശതാബ്ദിയുടെ നിറവിൽ ഗുരുകുലം എന്ന വിഷയത്തിൽ സുജൻ മേലുകാവും ഗുരുദർശനത്തെ സംബന്ധിച്ച് ഗുരുകുല ഗൃഹസ്ഥ ശിഷ്യനായ ടി.ആർ റെജികുമാറും ക്ലാസ് നയിക്കും. ഗുരുധർമ്മ പ്രചാരണസഭ ജില്ലാ ജോയിന്റ് സെക്രട്ടറി ശൈലജ പൊന്നപ്പൻ, സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ കാര്യദർശി സി.എസ് പ്രതീഷ്, അഡ്വ വി.പി അശോകൻ, എസ്.എൻ.ഡി.പി യോഗം വിരിപ്പുകാല ശാഖ പ്രസിഡന്റ് സാന്റപ്പൻ, സെക്രട്ടറി ദിനേശൻ, വൈസ് പ്രസിഡന്റ് മനോജ്, ദീപ മാന്തുരുത്തി, റോഷില കെ. പവിത്രൻ, പ്രസന്നൻ കൈപ്പുഴ, രമേശൻ തനിമ എന്നിവർ സംസാരിക്കും.