
കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതി സർവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഒളശ്ശ അന്ധവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ഇ.ജെ.കുര്യൻ അദ്ധ്യക്ഷനായിരുന്നു. ഡോ.വി.വി. മാത്യു, ജസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു. കാഴ്ച വെല്ലുവിളി നേരിടുന്ന എല്ലാ വിഭാഗം നിരക്ഷരർക്കും ബ്രെയിൽ സാക്ഷരത ലഭ്യമാക്കുന്നതാണ് പദ്ധതി. വിവിധ സർക്കാർ, അർദ്ധ സർക്കാർ, സന്നദ്ധസാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെ ഗൂഗിൾ ഫോമിലാണ് സർവേ വിവരങ്ങൾ ശേഖരിക്കുന്നത്. കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് സംഘടനയുടെ സഹകരണത്തോടെയാണ് സർവേ സംഘടിപ്പിക്കുന്നത്.