
കാഞ്ഞിരപ്പള്ളി : കർഷക സംഘടനയായ ഇൻഫാം തമിഴ്‌നാട്ടിലും പ്രവർത്തനമാരംഭിച്ചു. ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. മൂവായിരത്തിലധികം കർഷകക്കുടുംബങ്ങളാണ് തേനി, മധുര, ദിണ്ടിഗൽ, തിരുനെൽവേലി ജില്ലകളിലായി ഇൻഫാമിൽ ചേർന്നതെന്ന് നേതൃത്വം അറിയിച്ചു. ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര, ദേശീയ ട്രഷറർ ജെയ്‌സൺ ചെമ്പിളായിൽ, ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ.എസ്.മാത്യു മാമ്പറമ്പിൽ, ജോയ് തെങ്ങുംകുടി, തമിഴ്‌നാട് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.ഷണ്മുഖവേൽ മുരുകയ്യ, പി.സുരുളിവേൽ, മൈക്കിൾ സവാരിമുത്തു, വി.എസ്.ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു.