
മാന്നാനം : കെ.ഇ കോളേജിലെ ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങൾ അഞ്ചിന് രാവിലെ 11.30 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സി.എം.ഐ സഭാ ജനറാൾ ഡോ.തോമസ് ചാത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഫാ. ആന്റണി ഇളന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി, കോളേജ് മാനേജർ ഡോ. കുര്യൻ ചാലങ്ങാടി, കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജെയിംസ് മുല്ലശ്ശേരി, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഐസൺ വി. വഞ്ചിപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും. കോളേജ് മാനേജർ ഡോ. കുര്യൻ ചാലങ്ങാടി, പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപുരയ്ക്കൽ, മീഡിയ കൺവീനർ റോണി ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.