
കോട്ടയം : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുട്ടമ്പലം എ.ഡി.ആർ സെന്ററിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌ക്രീനിംഗ് ടെസ്റ്റിൽ യോഗ്യത നേടിയ ആറ് ടീമുകളിൽ നിന്നായിരുന്നു മത്സരം. പ്ലസ്ടു വിദ്യാർത്ഥിനികളായ സ്വാതി ആർ. പള്ളത്ത്, ആദിത്യ മുജീബ്, ഹംന ഷെരിഫ് എന്നിവരാണ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസിനായി മത്സരിച്ചത്. വിജയികൾക്ക് സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ ജഡ്ജി എൻ.ഹരികുമാർ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.