cow

കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൂഞ്ഞാർ തെക്കേക്കര (ഈരാറ്റുപേട്ട ബ്ലോക്ക് ), മുളക്കുളം (കടുത്തുരുത്തി ബ്ലോക്ക്), ചിറക്കടവ് (വാഴൂർ ബ്ലോക്ക് ) ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 2023 ഡിസംബർ പത്തുവരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in/ എന്ന ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം.