
കോട്ടയം : നവകേരള സദസിനോടനുബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥ അവലോകനയോഗം ചേർന്നു. കളക്ടർ വി. വിഗ്‌നേശ്വരി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ, പാല മണ്ഡലങ്ങളിലെ വിളംബര ജാഥ 11 ന് നടക്കും. പൂഞ്ഞാർ മണ്ഡലത്തിൽ 8, 9, 10, 11 തീയതികളിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 8, 9 തീയതികളിലും പഞ്ചായത്ത് തല ജാഥ നടക്കും. വൈക്കം, പുതുപ്പള്ളി മണ്ഡലങ്ങളിൽ എട്ടാം തീയതിയും വിളംബര ജാഥ സംഘടിപ്പിക്കുമെന്ന് കൺവീനർമാർ യോഗത്തിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ വാഹന സൗകര്യങ്ങളുടെ എണ്ണവും യോഗത്തിൽ അറിയിച്ചു. പരാതികൾ സ്വീകരിക്കുന്നതിന് 25 കൗണ്ടറുകൾ സജ്ജമാക്കണമെന്നും കളക്ടർ പറഞ്ഞു.