മുണ്ടക്കയം: ശ്രീശബരീശ കോളേജിലെ എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ മൂന്നാമത് ബിരുദദാന സമ്മേളനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് മാനേജർ സി.ആർ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ബി.അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ ശബരീശ കോളേജ് ആഗോള സമൂഹം ശ്രദ്ധിക്കേണ്ട വിദ്യാഭ്യാസ മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. മലഅരയ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ വി.ജി.ഹരീഷ്‌കുമാർ, വൈസ് പ്രിൻസിപ്പൽ സ്വാതി കെ.ശിവൻ, സോഷ്യൽവർക്ക് വിഭാഗം മേധാവി ജിജിഷ്.എം, അസി. പ്രൊഫസർ ബീവി മോൾ അസീസ്, ഐ.ക്യു.എ.സി കോഡിനേറ്റർ ഫൈമിന ബി.എസ്, ഷെഫീഖ് എ, ദിവ്യ ദിവാകരൻ, അസിയ ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.