പാലാ: ജീവിതശൈലി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ രോഗകാരണമാകുന്ന ഇക്കാലത്ത് ആരോഗ്യ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ടന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി പാലാ ഷാലോം പാസ്റ്ററൽ നടന്ന സമ്മേളനത്തിൽ ആരോഗ്യ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോജക്ട് ഓഫീസർ മെർളി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ല്യു.എസ്. ജൽ ജീവൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, മൂലമറ്റം സെന്റ് ജോസഫ് ഹയർ എഡ്യുക്കേഷൻ ആന്റ് റിസർവ്വ് അക്കാഡമി സോഷ്യൽ വർക്ക് വിഭാഗം മേധാവി അമല റോസ് ജോസ്, ലക്ചറർ ലെൻസി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.