juvan

എലിക്കുളം : എട്ടുവയസുകാരനായ ജുവന്റെ മോഷണം പോയ സൈക്കിൾ തിരിച്ചുകിട്ടി. ഉപേക്ഷിക്കപ്പെട്ട നിലയിൽ സൈക്കിൾ ആദ്യം കണ്ടത് വരകിൽ ജോയിയാണ്. തുടർന്ന് വാർഡ് മെമ്പറെ അറിയിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം സൈക്കിൾ ജുവാന് കൈമാറി. എലിക്കുളം അമ്പലവയൽ പാറടിയിൽ ജോജോയുടെയും മായയുടെയും മകനായ ജുവന്റെ പ്രിയപ്പെട്ട സൈക്കിളാണ് ബുധനാഴ്ച മോഷണം പോയത്. സംഭവം പൊൻകുന്നം പൊലീസിൽ അറിയിക്കുകയും പ്രദേശത്തെ സി.സി.ടി.വി.ക്യാമറകൾ പരിശോധിക്കുകയും ചെയ്‌തെങ്കിലും സൂചന കിട്ടിയില്ല. മകന്റെ സങ്കടം കണ്ട അമ്മ മായ സമൂഹമാദ്ധ്യമങ്ങളിൽ വിവരം പങ്കുവെച്ചിരുന്നു.