ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവം ചൊവ്വാഴ്ച നടക്കും. പുലർച്ചെ 3.30ന് അഷ്ടമിദർശനം, 6.30ന് ഉഷക്കാവടി അഭിഷേകം, 7.30ന് കാവടി നിറയ്ക്കാൻ മണക്കാട്ട് ഭദ്രാക്ഷേത്രം, പൊൻകുന്നം പുതിയകാവ്, തെക്കേത്തുകവല താന്നുവേലിൽ ധർമ്മശാസ്താക്ഷേത്രം എന്നിവിടങ്ങളിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 12ന് വിവിധ കാവടിസംഘങ്ങളുടെ നേതൃത്വത്തിലെത്തുന്ന കാവടിഘോഷയാത്രകൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സംഗമിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് കാവടിദർശന ഘോഷയാത്ര.