കോട്ടയം: ആർട്ട്‌ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ 38 ചിത്ര - ശില്പ കലാകാരന്മാരെ ഉൾപ്പെടുത്തി മലയാഴ്മ - 4 പ്രദർശനം കോട്ടയം പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട്‌ ഗാലറിയിൽ ആരംഭിച്ചു. പ്രശസ്ത ചിത്രകാരൻ സി ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിചെറിയ ആദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര രാജ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ മനോജ്‌ വൈലൂർ . കോട്ടയം ജവഹർ ബലഭവൻ ഡയറക്ടർ വി.ജയകുമാർ, സിദ്ധാർഥൻ, സന്ദീപ് സലിം, ആർട്ടിസ്റ്റ് ടി.ആർ.ഉദയകുമാർ, ചിത്രകാരി മിനി ശർമ, എന്നിവർ പ്രസംഗിച്ചു. ചിത്രകാരന്മാരായ ടോം വട്ടകുഴി, ടി.ആർ ഉപേന്ദ്രൻ, രതിദേവി പണിക്കർ, ലേഖ നാരായണൻ, സനം നാരായണൻ, നജീന നീലാംബരൻ, അജി അടൂർ, നന്ദൻ പി വി, സജിത്ത് പുതുക്കലവട്ടം, ബിന്ദി രാജഗോപാൽ, സുനിൽ എ.പി തുടങ്ങിയ ലാകാരമാരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. സൗജന്യ പ്രദർശനം 12ന് സമാപിക്കും. ഗാലറി രാവിലെ 11 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും.