കോട്ടയം: കെ.എ.അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം പബ്ലിക് ലൈബ്രറി വാർഷികാഘോഷം ഇന്ന് മുട്ടമ്പലം ഗവ. യു.പി.സ്‌കൂളിൽ നടത്തും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. വാർഷികാഘോഷം സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്യും. കളക്ടർ വി.വിഘ്‌നേശ്വരി എസ്.പി.കെ.കാർത്തിക് , രവി ഡി.സി, അഡ്വ.വി.ബി. ബിനു, അഡ്വ.കെ.അനിൽകുമാർ, ഫാ.കെ.എം. ജോർജ്, എൻ.ഡി.ശിവൻ, ആത്മജവർമ തമ്പുരാൻ, ബി.ഗോപകുമാർ, ജൂലിയസ് ചാക്കോ,പി.ഡി.സുരേഷ് ,ജിബി ജോൺ, റീബ വർക്കി, അജിത് പൂഴിത്തറ ,സിൻസി: പാറേൽ, ജയകൃഷ്ണൻ കുന്നം പള്ളി, സിബി.കെ. വർക്കി, അഡ്വ.കെ. സാബു എന്നിവർ പ്രസംഗിക്കും.