കോട്ടയം: ടി.ബി റോഡിലൂടെ അമിത വേഗത്തിലെത്തിയ പൊലീസ് ബസ് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു. രണ്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ നാലുമണിക്ക് ശേഷമായിരുന്നു സംഭവം. എ.ആർ.ക്യാമ്പിൽ നിന്ന് എത്തിയ ബസ് നിയന്ത്രണംവിട്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. അഞ്ച് ബൈക്കുകൾക്ക് നാശനഷ്ടമുണ്ടായി.