
കാഞ്ഞിരപ്പള്ളി:വന്യജീവികളിൽ നിന്നും തെരുവ് നായ്ക്കളിൽ നിന്നും പൊതുജനത്തിന് സുരക്ഷ ഉറപ്പാക്കുക, പൊതുഇടങ്ങൾ മാലിന്യമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏദൻ പബ്ലിക് സ്‌കൂൾ ഇക്കോ ക്ലബ്, യംഗ് ഫാർമേഴ്‌സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ടി.ബി റോഡിൽ ലയൺസ് ക്ലബ് ജംഗ്ഷനിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഫ്‌ളാഗ് ഓഫ് ചെയ്ത റൺ ഫോർ ജസ്റ്റിസ് ഗവൺമെന്റ് ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കൺവിനർ വി.സി.സെബാസ്റ്റ്യൻ സമാപന സന്ദേശം നൽകി. ഏദൻ പബ്ലിക് സ്‌കൂൾ മാനേജർ അഡ്വ ടോം തോമസ് അവകാശ പത്രിക അവതരിപ്പിച്ചു. സ്‌കൂൾ ലീഡർമാരായ റിച്ചാ ജോബിൻ സ്വാഗതവും, റിജോ ജെയിംസ് നന്ദിയും പറഞ്ഞു.