പൊൻകുന്നം: കിഫ്ബി പദ്ധതി മുഖേന 38 കോടി 52 ലക്ഷം രൂപ അനുവദിച്ച പത്തനാട്-ഇടയിരിക്കപ്പുഴ റോഡ് നിർമ്മാണ കരാർ ടെണ്ടർ അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ദേശീയപാത 183, ചങ്ങനാശേരി വാഴൂർ റോഡ്, കറുകച്ചാൽ മണിമല പരമ്പരാഗത ശബരിപാത എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡണ്. പത്തനാട് മൂലേപ്പീടിക കാഞ്ഞിരപ്പാറ കൊന്നയ്ക്കൽ ഇടയിരിക്കപ്പുഴ വരെയുള്ള 9 കിലോമീറ്റർ ദൂരമാണ് ആധുനിക നിലവാരത്തിൽ പൂർത്തിയാക്കുന്നത്. 7.5 മീറ്റർ ടാറിംഗ് വീതി വരുന്ന റോഡിൽ രണ്ടുവശത്തും നടപ്പാത, പൈപ്പ്‌ലൈനുകൾ, ഓടകൾ എന്നിവ പൂർത്തിയാക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ പണികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.