
എലിക്കുളം: വൈകല്യങ്ങളെ മറന്ന് ജീവിതവിജയം നേടിയ ഗായകൻ സുനീഷ് ജോസഫിനെ ഭിന്നശേഷിദിനത്തിൽ എലിക്കുളം പഞ്ചായത്ത് ആദരിച്ചു. പാലാ ആർ.ഡി.ഒ.പി.എസ്.രാജേന്ദ്രബാബു സുനീഷിനെയും ഭാര്യ ജിനിയെയും പൊന്നാട അണിയിച്ച് ആദരിച്ചു. എലിക്കുളം പഞ്ചായത്തിന്റെ ഭിന്നശേഷി, വയോജന ഗാനമേളസംഘമായ മാജിക് വോയ്‌സിലെ മുഖ്യഗായകനാണ് സുനീഷ്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. മാജിക് വോയ്‌സ് കോഓർഡിനേറ്റർ മാത്യൂസ് പെരുമനങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സിൽവി വിത്സൺ, സൂര്യമോൾ, അഖിൽ അപ്പുക്കുട്ടൻ, സിനി ജോയ്, ആശ റോയ്, ദീപ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ലാലിച്ചൻ ജോർജ്, കെ.സി.സോണി, വി.വി.ഹരികുമാർ, രാജൻ ആരംപുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.