
തിരുവഞ്ചൂർ: മാനാന്തറയിൽ കെ. ഗോപിനാഥൻ നായർ(തിരുവഞ്ചൂർ ഗോപി-87) നിര്യാതനായി. അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ പ്രവർത്തകൻ, ചെത്തുതൊഴിലാളി യൂണിയൻ മുൻ പ്രസിഡന്റ്, കെ.എസ്.ആർ.ടി.സി ബോർഡ് മെമ്പർ, ബേക്കറി ഓണേഴ്സ് അസ്സോസിയേഷൻ മുൻ പ്രസിഡന്റ്, 444-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.എൻ നാരായണിയമ്മ(റിട്ട. ഹെഡ് നേഴ്സ്, ജില്ലാ ആശുപത്രി, കോട്ടയം). മക്കൾ: രഞ്ജിനി ജി. നായർ, ഡോ. എം ജി രാജീവ് (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), രാജേഷ് എം.ജി (ബിസിനസ്സ്), രജീഷ് എം ജി (സീനിയർ സിവിൽ പൊലീസ് ഓഫീസർ, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: വിജയകുമാർ (ദിവ്യ ഫാഷൻ ജൂവലറി, ചേർപ്പുങ്കൽ), ഗീത രാജീവ് (റിട്ട. അദ്ധാപിക, അമൃത സ്കൂൾ, മൂലവട്ടം), അതുല്യ (എൻജിനീയർ, യുകെ), ശുഭ ശശി( അസി. പ്രഫസർ, എൻ.എസ്.എസ് കോളേജ്, ചങ്ങനാശ്ശേരി). സംസ്കാരം നടത്തി.