പാലാ: തലനാട് ശ്രീ ജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും തലനാട് 853 നമ്പർ എസ്.എൻ.ഡി.പി. ശാഖാ യൂണിറ്റിന്റെ 81ാം വാർഷികവും സംയുക്തമായി ആഘോഷിക്കും.
തിരുവാതിര മഹോത്സവത്തിന് 20ന് രാത്രി 7.00 ന് കൊടിയേറുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ കെ.ആർ. ഷാജി, എ. ആർ. ലെനിൻ മോൻ, പി.ആർ. കുമാരൻ, പി.എസ്.ബാബു, രഞ്ജൻ ശാന്തികൾ എന്നിവർ അറിയിച്ചു.
തന്ത്രി പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റ് കർമ്മം നിർവഹിക്കും. മേൽശാന്തി രഞ്ജൻ ശാന്തികൾ സഹകാർമ്മികത്വം വഹിക്കും. തുടർന്ന് ശ്രീകോവിലിനു ചുറ്റും ശില പാകിയത്തിന്റെയും. ടൈൽ വിരിച്ച ചുറ്റമ്പലത്തിന്റെയും സമർപ്പണം നടത്തും. ഈഴോർവയലിൽ വത്സമ്മ കുഞ്ഞുമോൻ, രാഹുൽ കുഞ്ഞുമോൻ എന്നിവരാണ് ഇത് വഴിപാടായി സമർപ്പിച്ചത്.
20ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് ഗുരുപൂജ, കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി, 5.45ന് കൊടിയും കൊടിക്കയറും വരവേൽപ്പ്. 7.10 നും 7:40 നും മദ്ധ്യേ കൊടിയേറ്റ്.
ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സമ്മേളനത്തിൽ ആദരിക്കും. ശാഖാ പ്രസിഡന്റ് കെ. ആർ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ ചുറ്റമ്പലം നവീകരണ സമർപ്പണം നിർവഹിക്കും. പറവൂർ രാകേഷ് തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തും. മീനച്ചിൽ യൂണിയന്റെ നേതാക്കളായ പറവൂർ രാകേഷ് തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തും.
മീനച്ചിൽ യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, എം. ആർ ഉല്ലാസ്, സജീവ് വയല, രാമപുരം സി.ടി രാജൻ, അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, സാബു കൊടൂർ തുടങ്ങിയവരും ഉത്സവ കമ്മിറ്റി കൺവീനർ പി.എസ്. ബാബു മീനച്ചിൽ യൂണിയൻ വനിതാ സംഘം നേതാക്കളായ മിനർവ്വ മോഹൻ, സോളി ഷാജി, ശ്രീനാരായണ വൈദികയോഗം മീനച്ചിൽ യൂണിയൻ കൺവീനർ രഞ്ജൻ ശാന്തികൾ തുടങ്ങിയവർ ആശംസകൾ നേരും. ശാഖാ വൈസ് പ്രസിഡന്റ് എ. ആർ. ലെനിൻ മോൻ സ്വാഗതവും, ശാഖാ സെക്രട്ടറി പി. ആർ. കുമാരൻ നന്ദിയും പറയും.
21ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 11ന് ഉച്ചപൂജ, വൈകിട്ട് 5 30ന് കാഴ്ച ശ്രീബലി,​ 6.45 ന് ദീപാരാധന,​ ഭഗവത് സേവ ഭജന, രാത്രി 8 ന് ശ്രീഭൂതബലി, പ്രസാദമൂട്ട്, 8.30ന് കൊച്ചിൻ മൻസൂർ നയിക്കുന്ന സ്മൃതിലയം ഗാനസന്ധ്യ.
22 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 11ന് ഉച്ചപൂജ. വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 6.45 ന് ദീപാരാധന, ഭഗവത് സേവ, ഭജന,​ 8 ന് ശ്രീഭൂതബലി, പ്രസാദമൂട്ട്, 8.30 ന് നാഗർകോവിൽ ഓസ്‌കാർ മ്യൂസിക് മീഡിയ അവതരിപ്പിക്കുന്ന ഗാനമേള.
23 ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 11ന് ഉച്ചപൂജ, വൈകിട്ട് 5. 30ന് കാഴ്ച ശ്രീബലി, 6.45 ന് ദീപാരാധന, ഭഗവത് സേവ, ഭജന, 8 ന് ശ്രീഭൂതബലി, പ്രസാദമൂട്ട്,​ 8.30ന് കാഞ്ഞിരപ്പള്ളി അമല തീയേറ്റേഴ്‌സിന്റെ നാടകം ശാന്തം.
24 ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 11ന് ഉച്ചപൂജ, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 6.45 ന് ദീപാരാധന, ഭഗവത് സേവ, ഭജന, 8 ന് ശ്രീഭൂതബലി, പ്രസാദമൂട്ട്, 8.45 ന് തലനാട് നവജ്യോതി നൃത്തവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര മോഹൻ ചിട്ടപ്പെടുത്തിയ നൃത്ത സന്ധ്യ.
26നാണ് പള്ളിവേട്ട മഹോത്സവം. രാവിലെ 5.30ന് മഹാഗണപതി ഹോമം, വൈകിട്ട് 4ന് പകൽപ്പൂരം, കല്ലിടാംകാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടുന്നു. 8.30ന് ദീപാരാധന, ഭഗവത് സേവ, ഭജന, പ്രസാദമൂട്ട് തുടർന്ന് കാവടി ഹിഡുമ്പൻ പൂജ, രാത്രി 10ന് പള്ളിവേട്ട.
27 ന് ആറാട്ട് ഉത്സവം രാവിലെ 6.30ന് മഹാഗണപതി ഹോമം, വലിയ കാണിക്ക, 9.30ന് ഗുരുകുലം ജംഗ്ഷനിൽ നിന്നും കാവടി ഘോഷയാത്ര, ഉച്ചയ്ക്ക് 1.00ന് കാവടി അഭിഷേകം, തുടർന്ന് മഹാ പ്രസാദമൂട്ട്, വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളത്ത്, 7 ന് ആറാട്ട്, 7.30 ന് ആറാട്ട് എതിരേല്പ്. തുടർന്ന് മെഗാ തിരുവാതിര, കൊടിമകച്ചുവട്ടിൽ പറയെടുപ്പ്, വലിയ കാണിക്ക, ദീപാരാധന, ഭജനസമാപനം, താലപ്പൊലി, കൊടിയിറക്കൽ, മംഗളപൂജ പ്രസാദമൂട്ട്, 11ന് വടക്ക് പുറത്ത് വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.