sreebali

രാവിലെ 5 മുതൽ പാരായണം, 6.20ന് അനിൽ കുമാറിന്റെ സംഗീത സദസ്. 7 ന് ഗൗരി സങ്കര തമിഴ് കോലാട്ട സമിതിയുടെ തമിഴ് കോലാട്ടം, 8 ന് ശ്രീബലി, നാദസ്വരം ജാഫ്‌ന പി.എസ് ബാല മുരുകൻ, ജാഫ്‌ന പി.എസ് സാരംഗ്, തകിൽ മേട്ടുപാളയം എം.എസ് രവികുമാർ, ഇ.എം ഗണപതി, 11.40ന് നമ്രത കാശിനാഥിന്റെ സംഗീത സദസ്, 12.20ന് വൈക്കം വാസുദേവൻ നായരുടെ മൃദംഗലയ വിന്യാസം,1 ന് തോട്ടകം ശ്രീ ദുർഗ്ഗാകലാവേദിയുടെ കോൽകളി 1.40 ന് വൈക്കം റിഥം ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള, 2 ന് ഉൽസവ ബലി ദർശനം, 2.20ന് ഉഷ രാജന്റ സംഗീത സദസ്, 3 ന് വടശ്ശേരി ശ്രീകുമാറിന്റെ അഷ്ടപദി, 3.40 ന് വനജ ശങ്കർ, 4.20ന് വെച്ചൂർ രമണൻ, 5.20 ന് ലൈല രവീന്ദ്രൻ എന്നിവരുടെ സംഗീത സദസ്. 5 ന് കാഴ്ച ശ്രീബലി, 7 ന് ശിഖ സുരേന്ദ്രന്റെ ഭക്തി ഗാനമേള, 7.30ന് സിനിമ താരം രചന നാരായണൻ കുട്ടി അവതരിപ്പിക്കുന്ന ഭരതനാട്യം. 9.30 ന് ഹരി രാഗ് നന്ദൻ അവതരിപ്പിക്കുന്ന സംഗീത സദസ്, 10.30 ന് കലാശക്തി സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, 12 ന് വിളക്ക്, 2 ന് മീനടം ബാബുവിന്റെ ഹരികഥ.

നാളെ കൃഷ്ണാഷ്ടമി; വൈക്കത്ത് അഷ്ടമി ദർശനം

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദർശനം നാളെ നടക്കും. രാവിലെ 3.30 ന് നട തുറന്ന് ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30 നാണ് അഷ്ടമി ദർശനം.
മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് തപസ്സനുഷ്ടിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീ പമേശ്വരൻ പാർവതി സമേതനായി ദർശനം നല്കി അനുഗ്രഹിച്ച മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം.

അഷ്ടമി പ്രാതൽ

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധാനത്ത് അഷ്ടമി നാളിൽ 121 പറ അരിയുടെ വിഭവ സമൃദ്ധമായ പ്രാതലാണ് ദേവസ്വം ഒരുക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും പ്രാതൽ നല്കുന്നതിനാണ് ദേവസ്വം ബോർഡിന്റെ ശ്രമം.
70 വയസ് പൂർത്തിയായവർക്ക് പ്രാതൽ കഴിക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കും.

കാണിക്കയുമായി കൈമളെത്തും

ആദ്യ കാണിക്ക അർപ്പിക്കുവാൻ കിടങ്ങൂർ കൊച്ചുമഠത്തിൽ ഗോപലൻ നായർ (85) നാളെ പകൽ പന്ത്രണ്ട് മണിയോടെ വൈക്കത്തെത്തും. കിടങ്ങൂരെ തറവാട്ടിൽ നടക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം കുടുംബ സമേതമാണ് ഗോപാലൻ നായർ വൈക്കത്തേക്ക് വരുന്നത്. 26ാം വർഷമാണ് ഗോപാലൻ നായർക്ക് കാണിക്കയർപ്പിക്കുവാൻ തുടർച്ചയായി അവസരം ലഭിക്കുന്നത്.
വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പനും ഉദയനാപുരപ്പനും ദേശദേവതമാരും വ്യാഘ്രപാദ സങ്കേതത്തിൽ എഴുന്നെള്ളി നിൽക്കുമ്പോൾ കറുകയിൽ' കുടുംബത്തിലെ കാരണവരായ ഗോപാലൻ നായർ വാദ്യമേളങ്ങളോടെ പല്ലക്കിൽ എഴുന്നെള്ളി കാണിക്ക അർപ്പിക്കും. തലമുറകളായി പകർന്നു കിട്ടിയ അവകാശം കറുകയിൽ കുടുംബം ഇന്നും സംരക്ഷിച്ചു പോരുന്നു.

വലിയ ശ്രീബലി കാണാൻ ആയിരങ്ങൾ

വൈക്കത്തഷ്ടമിയുടെ പത്താം ഉൽസവ നാളിൽ നടന്ന വലിയ ശ്രീബലി ദർശിക്കുവാൻ ആയിരങ്ങൾ ക്ഷേത്രത്തിലെത്തി. ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. ഗജവീരൻമാരായ തിരുനക്കര ശിവൻ വലത്തും കാഞ്ഞിരക്കാട്ട് ശേഖരൻ ഇടത്തും അണി നിരന്നു. എഴുന്നള്ളിപ്പ് ആനയുടെ ഇരു ഭാഗത്തും നില്ക്കുന്ന ഗജവീരൻമാർക്കും സ്വർണ്ണ തലക്കെട്ടും സ്വർണ്ണക്കുടയും ആണ് ഉപയോഗിച്ചത്. സർവ്വാലങ്കാരങ്ങളോടെ നടന്ന എഴുന്നള്ളിപ്പിന് തോട്ടുചാലിൽ ബോലോ നാഥ്, കുളമാക്കിൽ പാർത്ഥ സാരഥി, കുളമാക്കിൽ ഗണേശൻ, വേമ്പനാട് അർജുനൻ, പന്മന ശരവണൻ, വേണാട്ടുടുമറ്റം ശ്രീകുമാർ, കുളമാക്കിൽ രാജാ, ആദിനാട് സുധിഷ്, മഹാലക്ഷ്മി കുട്ടികൃഷ്ണൻ എന്നീ ഗജവീരൻമാർ അകമ്പടിയായി.
ക്ഷേത്ര കലാപീഠത്തിന്റെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കര സത്യൻ നാരായണ മാരാർ, ചോറ്റാനിക്കര സുരേന്ദ്ര മാരാർ, കലാപീഠം അജിത് കുമാർ, കലാപീഠം രാജേഷ്, കലാപീഠം പത്മകുമാർ, കാവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ 100 ലധികം കലാകാരന്മാർ പങ്കെടുത്ത പഞ്ചവാദ്യവും അങ്ങേറി.

ഉത്സവ ബലി ദർശനം ഇന്ന് സമാപിക്കും.

അഷ്ടമിയുടെ ഉത്സവ ബലി ഇന്ന് സമാപിക്കും. ഉച്ചക്ക് 1 ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങ്.


തെക്കുംചേരി മേൽ എഴുന്നള്ളിപ്പ്

അഷ്ടമിയുടെ പ്രധാന എഴുന്നള്ളിപ്പുകളിലൊന്നായ തെക്കും ചേരിമേൽ എഴുന്നള്ളിപ്പ് നടന്നു.
ഒൻപതാം ഉൽസവ ദിവസമായ നടക്കേണ്ട വിളക്ക് എഴുന്നളിപ്പാണ് തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്.വൈക്കം ക്ഷേത്രത്തിന്റെ ഏകദേശം നാലു കിലോമീറ്റർ തെക്ക് ഭാഗത്തുള്ള അരിമ്പുകാവ് ക്ഷേത്രത്തിൽ ഇറക്കി പൂജയും നിവേദ്യവും നടന്നു. തുടർന്ന് കമഴ്ത്തി പിടിച്ച് ശംഖ് വിളിച്ച് എഴുന്നള്ളിപ്പ് തിരിച്ചു പോന്നു.