മുണ്ടക്കയം : മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി. എഫിന് ഉജ്വല വിജയം. എല്ലാ സീറ്റിലും യു.ഡി.എഫ് വിജയിച്ചു. ജനറൽ വിഭാഗത്തിൽ അൻസാരി മഠത്തിൽ, അബ്ദു ആലസംപാട്ടിൽ, നെബിൻ കാരയ്ക്കാട്ട്, ബെന്നി ചേറ്റുകുഴി, ബോബി കെ. മാത്യു, രഞ്ജിത് ഹരിദാസ്, ഡോ. എൻ.എസ്. ഷാജി, സെബാസ്റ്റ്യൻ ചുള്ളിത്തറ (കോൺഗ്രസ് ),​ ജോണി ആലപ്പാട്ട് (കേരള കോൺഗ്രസ് ജെ.),​ ടി.സി. സെയ്തു മുഹമ്മദ് (മുസ്ലിം ലീഗ്),​ വനിതാ മണ്ഡലത്തിൽ ആൻസി അഗസ്റ്റിൻ, ബിന്ദു ജോബിൻ, ജെസി എസ്.ഡേ (കോൺഗ്രസ്),​ പട്ടികജാതി / വർഗ്ഗ മണ്ഡലത്തിൽ റജി വാര്യാമറ്റം (കോൺഗ്രസ്) എന്നിവരാണ് വിജയിച്ചത്. നിക്ഷേപ മണ്ഡലത്തിൽ കോൺഗ്രസിലെ റോയ് മാത്യു നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. ഇതുവരെയായി വിജയിച്ചിട്ടില്ലാത്ത ഇവിടെ എൽ.ഡി.എഫ്. പാനൽ മത്സരിപ്പിച്ചില്ല. യു.ഡി.എഫ് 1788 വോട്ടുകൾ വരെ നേടിയപ്പോൾ മത്സരത്തു വന്ന ഇടതു സ്ഥാനാർത്ഥികൾക്ക് 80 മുതൽ 316 വോട്ടുകൾ മാത്രമാണ് നേടാനായത്.