പാലാ : അൻപത് വർഷക്കാലമായി കേരളാ കോൺഗ്രസ് (എം) ഒറ്റയ്ക്ക് ഭരിച്ചിരുന്ന കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് പത്തു സീറ്റിലും എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണി മൂന്നു സീറ്റിലുമാണ് വിജയിച്ചത്.
പി.ജി. ജഗന്നിവാസ് പടിക്കാപറമ്പിൽ, പ്രൊഫ. ജോസ് പി. മറ്റം, ഇമ്മാനുവൽ നെടുമ്പുറം, റ്റി.സി ശ്രീകുമാർ തെക്കേടത്ത്, റ്റി.സി ജോസഫ് തലവയലിൽ, രവീന്ദ്രൻ നായർ കപ്പളാതോട്ടം, ഗോപീദാസ് കുട്ടപ്പൻ, ആൻസമ്മ അഗസ്റ്റിൻ ചാവേലിൽ, ലിസി മാത്യു വലിയ പറമ്പിൽ, മരീന സജി ചൂരയ്ക്കൽ ( യു.ഡി.എഫ്.), പി.എ. തോമസ് പൊന്നുംപുരയിടം, സാജൻ മണിയങ്ങാട്ട്, പി.എ എബ്രാഹം പന്തലാനിക്കൽ (എൽ.ഡി.എഫ്) എന്നിവരാണ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് കാരണമായതെന്ന് ഇലക്ഷൻ കമ്മിറ്റി കൺവീനർ റ്റിംസ് പോത്തൻ നെടുമ്പുറവും യു.ഡി.എഫ് പാനലിന് നേതൃത്വം നൽകിയ പ്രൊഫ. ജോസ് പി. മറ്റവും പറഞ്ഞു.