kpms

തൊടുപുഴ: കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. സി.കെ. സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. കെ.പി.എം.എസ് തൊടുപുഴ താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഉല്ലാസ് കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വൈക്കം വിനോദ്, സി.സി. ശിവൻ, അച്ചാമ്മ കൃഷ്ണൻ, കെ.പി. സുരേഷ് കുമാർ, പി.ഒ. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. എം.കെ. പരമേശ്വരൻ (യൂണിയൻ പ്രസിഡന്റ്),​​ സുരേഷ് കണ്ണൻ (സെക്രട്ടറി)​, സിജു അയ്യപ്പൻ (ട്രഷറ‍ർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.