
മൂലമറ്റം: എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖാ കുടുംബ സംഗമവും ഗുരുമന്ദിര വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സാവിത്രി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. അക്ഷര ബൈജു ഗുരുസ്മരണ അവതരിപ്പിച്ചു. വി.ബി. സുകുമാരൻ, സ്മിത ഉല്ലാസ്, സി.ടി. ശ്യാമള, അഭിഷേക് ഗോപൻ എന്നിവർ പ്രസംഗിച്ചു. എം.ജി. വിജയൻ സ്വാഗതവും ബിറ്റാജ് പ്രഭാകരൻ നന്ദിയും പറഞ്ഞു.