ksta

ചങ്ങനാശേരി: കെ.എസ്.ടി.എ ചങ്ങനാശേരി സബ് ജില്ല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് കിഷൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബിനു അബ്രഹാം സാലി ജോസഫ്, അനീഷ് ഐസക്, ഡോ.ചിത്ര എന്നിവർ പങ്കെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പ്രകാശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സബ് ജില്ല സെക്രട്ടറി എ.കെ ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോമനി എൻ.പോൾ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.കെ അനിൽകുമാർ തിരഞ്ഞെടുപ്പ് ചുമതല നിർവഹിച്ചു. പുതിയ ഭാരവാഹികളായി കിഷൻ വി.ജോസ് (പ്രസിഡന്റ്), ജോമിനി എൻ.പോൾ, പി.ആർ സുധീർ, ജി.രാജേഷ് ബാബു (വൈസ് പ്രസിഡന്റുമാർ), പി.സി രാധാകൃഷ്ണൻ (സെക്രട്ടറി), എസ്.രാജേഷ് കുമാർ, ദൈമോൻ കെ.ജോസ്,വി.അമ്പിളി (ജോയിന്റ് സെക്രട്ടറിമാർ), എ.കെ ഷാജി (ട്രഷറർ), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രാജി എസ് നായർ, ഷീന സത്താർ, പ്രീതിരാജ്, കെ.റോയ് മോൻ, ആര്യ രാജ് എന്നിവരെയും ജില്ലാ കൗൺസിൽ അംഗങ്ങളായി എൻ.ജലജ, പി.എച്ച് ഷാമില,ആൻസർ മുഹമ്മദ്, പ്രീത കുറുപ്പ്, എം.കെ ജയകുമാർ എന്നിവരെയും കമ്മറ്റിഅംഗങ്ങളായി ആശാ ജോസഫ്, ജേക്കബ് എബ്രഹാം, ഷെമി ബീഗം, പി.ആർ രശ്മി, സുനി,സെറിൻ മേരി ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.