തുരുത്തി:നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ വികസിത ഭാരത സങ്കൽപ്പ യാത്ര നടത്തി. കേന്ദ്ര സർക്കാരിന്റെ വികസന ജനക്ഷേമ പദ്ധതികളുടെ നിർവഹണവും ഈ യാത്രയിൽ ലഭ്യമാകും. സാമൂഹ്യ സുരക്ഷാ
പദ്ധതികളിൽ പുതിയതായി ചേരാനുള്ള അവസരവുമുണ്ട്. മിഷ്യൻ പള്ളി ജംഗ്ഷനിലെ എസ്.ബി.ഐ ബാങ്കിന് മുന്നിലായിരുന്നു പരിപാടി. എസ്.ബി.ഐ വട്ടപ്പള്ളി മാനേജർ രാജേഷ് ആർ.ചന്ദ്രൻ യാത്രയ്ക്ക് നേതൃത്വം നൽകി. വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ ഉദ്ഘാടനം ചെയ്തു. നബാഡ് എ.ജി.എം റെജി വർഗ്ഗീസ് അദ്ധ്യക്ഷതവഹിച്ചു.