rd-ina
ചങ്ങനാശേരി കുറിച്ചി പഞ്ചായത്തിലെ ചാലച്ചിറ തോട്ടുപുറം പീച്ചാംങ്കേരി റോഡിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് നിർവഹിക്കുന്നു.

ചങ്ങനാശേരി:ചാലച്ചിറ നിവാസികളുടെ ചിരകാലസ്വപ്നമായിരുന്ന തോട്ടുപുറം പീച്ചാംങ്കേരി റോഡിന്റെ കോൺക്രീറ്റ് പണികൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. റോഡിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് നിർവഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗം എം.എൻ മുരളീധരൻ നായർ, ടി.വി ഷൈൻമോൻ, സനൂപ്, നിഖിൽ എസ്.നായർ, പിങ്കൂ എന്നിവർ പങ്കെടുത്തു. നിർമ്മാണത്തിന് ആവശ്യമായ 5,70,000 രൂപ വാർഡ് മെമ്പർകുടിയായ സുജാത സുശീലൻ മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് കണ്ടെത്തിയത്.