
കോട്ടയം:കോട്ടയം ജനറൽ ആശുപത്രി പി.പി യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്‌സ് ദിനാചരണം നടന്നു. കളക്ടേറ്റ് പരിസരത്ത് നിന്നും ബോധവത്ക്കരണ റാലിയും നടന്നു. സമ്മേളനം കോട്ടയം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ജി സുരേഷ് ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എം.ശാന്തി അദ്ധ്യക്ഷത വഹിച്ചു. ആർ.എം.ഒ ഡോ.ആശാ പി.നായർ പ്രതിജ്ഞ ചൊല്ലി നൽകി. പി.പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ.വി.എസ് ശശിലേഖ വിഷയം അവതരിപ്പിച്ചു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടൻ, ഡി.ശ്രീനിവാസ്, ആർ.ശരവണകുമാർ, ബബിത ശിശുപാലൻ എന്നിവർ പങ്കെടുത്തു. ആശുപത്രിയിൽ തണൽ ഷെഡ് ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ ഹോട്ടൽ അർക്കേഡിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടോം തോമസിനെ സമ്മേളനത്തിൽ ആദരിച്ചു.