sp

കോട്ടയം: ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024ന്റെ ഭാഗമായി
സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ സ്പോർട്സ് സമ്മിറ്റ് ഇന്ന് രാവിലെ 10ന് മാമൻ മാപ്പിള ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദു റഹ്‌മാൻ ഓൺലൈനായി കായികസന്ദേശം നൽകും.

ജില്ലയുടെ സമഗ്ര കായിക വികസനത്തിനും കായിക മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിനും അവയുടെ ആസൂത്രണവും നിർവഹണവും സംബന്ധിച്ചും ചർച്ച സമ്മിറ്റിൽ നടത്തും. സ്പോർട്സ് പോളിസി, സ്പോർട്സ് ഇക്കോണമി എന്നിവയുടെ അവതരണത്തോടൊപ്പം ജില്ലാതല സ്പോർട്സ് സെൽ/വർക്കിംഗ് ഗ്രൂപ്പ് രൂപീകരണവും ചർച്ച ചെയ്യും.