
കോട്ടയം: നവകേരള സദസ്സിന്റെ ഭാഗമായി കേരള ജല അതോറിറ്റിയുടയും ജലനിധിയുടയും സഹകരണത്തോടെ ജൽ ജീവൻ മിഷൻ ഇംപ്ലിമെന്റിംഗ് സപ്പോർട്ട് ഏജൻസികളുടെ ഐക്യവേദിയായ ഐ.എസ്.എ പ്ലാറ്റ്‌ഫോം ജില്ലാ സമിതി ജല സമൃദ്ധനവ കേരളം എന്ന വിഷയം അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന ജൽ ജീവൻ സെമിനാർ ഇന്ന് രാവിലെ 11ന് കോട്ടയം വാട്ടർ അതോറിറ്റി ഹാളിൽ നടക്കും. കേരള വാട്ടർ അതോറിറ്റി ബോർഡുമെമ്പർ ഷാജി പാമ്പൂരി അദ്ധ്യക്ഷത വഹിക്കും. സെമിനാറിനോടനുബന്ധിച്ച് ജില്ലയിലെ ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ ഏജൻസികളായ സന്നദ്ധസംഘടനകൾ, കുടുംബശ്രീ മിഷൻ ഭാരവാഹികൾ എന്നിവരുടെ സംയുക്ത സമ്മേളനവും നടക്കും.