കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി പാലായിൽ ശനിയാഴ്ച രാവിലെ 10 മുതൽ നഗരസഭാ ഹാളിൽ 'മിന്നൽ പ്രളയവും ലഘൂകരണമാർഗങ്ങളും' എന്ന വിഷയത്തിൽ വികസന സെമിനാർ നടത്തും. ദുരന്ത നിവാരണ മേഖലയിലെ പ്രമുഖർ ക്ലാസെടുക്കും.
പാലാ നിയോജകമണ്ഡലം സംഘാടകസമിതി ജനറൽ കൺവീനറും ആർ.ഡി.ഒയുമായ പി.ജി. രാജേന്ദ്ര ബാബു ഒരുക്കം വിലയിരുത്തി. മണ്ഡലതല വിളംബരജാഥ 11ന് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മുതൽ സ്റ്റേഡിയം വരെ നടക്കും. ബാൻഡ് സെറ്റ്, ചെണ്ടമേളം, മറ്റു കലാപരിപാടികൾ എന്നിവ വിളംബരജാഥയ്ക്ക് മിഴിവേകും.