പൊൻകുന്നം: ചെറുവള്ളി കാവുംഭാഗത്തിന് സമീപം കർണാടക സ്വദേശികളായ ശബരിമലതീർത്ഥാടകരുടെ കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കർണാടക ബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാമൻ(37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി.നവീൻ(25) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത് (24) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.