കോട്ടയം: മഴവില്ല് വനിത ഫിലിം സൊസൈറ്റി അന്താരാഷ്ട്ര ചലച്ചിത്രമേള ജനുവരി അഞ്ച് മുതൽ എട്ട് വരെ അനശ്വര തീയേറ്ററിൽ നടക്കും. ലോകസിനിമ, സ്ത്രീകൾ സംവിധാനം ചെയ്ത സിനിമ, മലയാള സിനിമ,ലോസ്റ്റ് ഹീറോയിൻസ് , പാലസ്തീൻ അനുഭാവം, ആദരവ്,ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളായി ഇരുപതോളം സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. സംഘാടകസമിതി രൂപീകരണയോഗം എഴുത്തുകാരി തനൂജ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എൻ ശ്യാമള അദ്ധ്യക്ഷയായി. അഡ്വ.കെ.സുരേഷ് കുറുപ്പ്, ബി.ശശികുമാർ, ഡോ.എം.ജി ബാബുജി, വി.ജി ശിവദാസ്, ഏലിയാമ്മ കോര, പി.കെ ജലജാ മണി, അഗത കുര്യൻ, ജെ.ലേഖ, സെക്രട്ടറി ഹേന ദേവദാസ്, മധു ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
അഡ്വ.കെ.സുരേഷ് കുറുപ്പ് (ചെയർമാൻ), ഏലിയാമ്മ കോര (വൈസ്.ചെയർപേഴ്‌സൺ), ഹേന ദേവദാസ്(ജന.കൺവീനർ), പി.എസ് ബിന്ദു (ഫെസ്റ്റിവൽ ഡയറക്ടർ), മധു ജനാർദ്ദനൻ (ഫെസ്റ്റിവൽ അഡ്വൈസർ) എന്നിവരെ തിരഞ്ഞെടുത്തു.