കോട്ടയം: മുട്ടമ്പലം ഗവൺമെന്റ് യു.പി. സ്‌കൂളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂൾ കുട്ടികൾ ചേർന്ന് മടങ്ങാം ജീവിത ലഹരിയിലേക്ക് എന്ന തെരുവ് നാടകം അവതരിപ്പിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശങ്കരൻ ആശംസ പറഞ്ഞു. മുനിസിപ്പൽ കൗൺസിലർമാർ, സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ വ്യക്തികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുണി സഞ്ചികൾ നിർമ്മിച്ച് അവയിൽ ലഹരി വിരുദ്ധ സന്ദേശം എഴുതിയത് ഹെഡ്മിസ്ട്രസ് പ്രതിഭ മേരി നൈനാൻ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ എന്നിവർക്ക് കൈമാറി.