ചങ്ങനാശേരി: എസ്.ബി കോളജ് മലയാളം വിഭാഗം മുൻ അദ്ധ്യാപകനും വ്യാകരണ പണ്ഡിതനുമായിരുന്ന പ്രൊഫ. രാമചന്ദ്ര പൈയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന സ്മാരക പ്രഭാഷണം ഇന്ന് രാവിലെ 10ന് എം.ബി.എ സെമിനാർ ഹാളിൽ നടക്കും. ശരീരം അനുഭവം സാങ്കേതിക എന്ന വിഷയത്തിൽ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയുടെ വകുപ്പു മേധാവി ഡോ. ശ്രീജിത്ത് രമണൻ പ്രഭാഷണം നടത്തും. തുടർന്ന് സംവാദം. പ്രൊഫ.ടി. ജെ മത്തായി അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ.രാമചന്ദ്ര പൈയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ പുതുതായി ആരംഭിക്കുന്ന സ്‌കോളർഷിപ്പിന്റെ പ്രഖ്യാപനം ആർ.ബാലകൃഷ്ണ പൈ നിർവഹിക്കും. കോളജ് പ്രിൻസിപ്പൽ
ഫാ. റെജി പി.കുര്യൻ അദ്ധ്യക്ഷത വഹിക്കും. മലയാളവിഭാഗം മേധാവി ഡോ.ജോസഫ് സ്‌കറിയ സ്വാഗതവും ആദിത്യ കൃഷ്ണ നന്ദിയും പറയും.