moshanam

കോട്ടയം: ഇന്നലെ പുലർച്ചെ പാമ്പാടി കോത്തലയിൽ വിവിധ സ്ഥാപനങ്ങളിൽ മോഷണശ്രമം. കൂരോപ്പട സർവീസ് സഹകരണ ബാങ്കിന്റെ ഉപയോഗമില്ലാതെ കിടന്നിരുന്ന ഷട്ടറിന്റെ താഴ് തകർത്തു. ബാങ്കിന്റെ സി.സി.ടി.വി കാമറ തിരിച്ച് വച്ചാണ് താഴ് തകർത്തത്. സമീപത്ത് പ്രവർത്തിക്കുന്ന സൂപ്പർ സ്റ്റോഴ്‌സ്, അമ്പിളി സ്റ്റോഴ്‌സ് എന്നിവിടങ്ങളിലെയും താഴുകൾ തകർത്തു. മോഷ്ടാക്കൾ സ്ഥാപനത്തിനുള്ളിൽ കയറിയെങ്കിലും പണമോ, സാധനങ്ങളോ മോഷണം പോയിട്ടില്ല. പാമ്പാടി പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഒരു മാസം മുമ്പ് സമാന രീതിയിൽ പാമ്പാടി ആലാമ്പള്ളിയിൽ പ്രവർത്തിക്കുന്ന നന്ദന മെഡിക്കൽസിലും മോഷണം നടന്നിരുന്നു.