millu

കേട്ടയ൦ : വിരിപ്പുകൃഷിയുടെ നെല്ല് സർക്കാർ ഉടമസ്ഥതയിലുള്ള വെച്ചൂർ മോഡേൺ റൈസ് മില്ലിന് നൽകി മാസങ്ങളായിട്ടും പണം കിട്ടാതെ കർഷകർ. സപ്ലൈകോയിൽനിന്ന് പണംകിട്ടുമ്പോൾ തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവർ കൈ മലർത്തുകയാണെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.

നെല്ല് അരിയാക്കാൻ സ്വകാര്യ മില്ലുകളെ ഏൽപ്പിച്ച സപ്ലൈകോ പാഡി റസിപ്റ്റ് ഷീറ്റ് (പി.ആർ.എസ്)​ അനുസരിച്ചുള്ള പണം കർഷകരുടെ അക്കൗണ്ടുകളിൽ എത്തിച്ചു. എന്നാൽ വെച്ചൂർ റൈസ് മില്ലിന് നെല്ലിന്റെ പണം സപ്ലൈകോ നൽകിയില്ല .

ജില്ലയിലെ ഏക സർക്കാർ മില്ലാണ് വെച്ചൂരിലേത്. കുമരകം തിരുവാർപ്പ് നീണ്ടൂർ കല്ലറ വെച്ചൂർ വൈക്കം പ്രദേശത്തുള്ളവരാണ് പണത്തിനായി കാത്തിരിക്കുന്നത്.

40 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് നെല്ല് സംഭരിച്ചത്. ഓയിൽ പാം ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വെച്ചൂർ റൈസ് മില്ല് അഞ്ചു കോടിയോളം രൂപയാണ് അപ്പർ കുട്ടനാട്ടിലെ അഞ്ചു പഞ്ചായത്തിലെ നെൽ കർഷകർക്ക് കൊടുക്കാനുള്ളത്. വെച്ചൂ‌ർ മില്ലിൽ കുത്തിയ 450 ടൺ അരി റേഷൻ കടകളിൽ എത്തിക്കുന്നതിന്റെ ചെലവ് കാശ്പോ ലും സപ്ലൈകോ നൽകുന്നില്ലെന്നും അധികൃതർ കുറ്റപ്പെടുത്തുന്നു.

സ്വകാര്യൻമാരെ സഹായിക്കാൻ

വെച്ചൂർ മില്ലിനെ നഷ്ടത്തിലാക്കി

സ്വകാര്യ മില്ലുകളുടെ ചൂക്ഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2011ൽ ആണ് വെച്ചൂരിൽ സർക്കാർ മില്ല് ആരംഭിച്ചത് . ആദ്യഘട്ടത്തിൽ വർഷം 12,​000 ടൺ നെല്ല് സംഭരിച്ചു ബ്രാൻഡഡ്അരിയാക്കിയിരുന്നു, കാലാകാലങ്ങളിൽ അറ്റ കുറ്റ പണി നടത്താത്തതിനാൽ ഇപ്പോൾ 5000 ടൺ സംഭരിക്കാനേ കഴിയുന്നുള്ളൂ . ലാഭത്തിലെത്തിയ മില്ല് ഇപ്പോൾ നഷ്ടത്തിലാക്കിയത് സ്വകാര്യ മില്ലുകാരെ സഹായിക്കാനാണെന്നാണ് ആരോപണം .

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് നവംബർ 28വരെ കൊടുത്തു. മിക്കവരുടെയും അക്കൗണ്ടിൽ പണമെത്തി .എഴുപത് ശതമാനം പാടശേഖരങ്ങളിലും കൊയ്തു പൂർത്തിയായി . ബാക്കി നെല്ല് സംഭരിച്ചാൽ ഉടൻ പണം നൽകും. പ്രതിസന്ധികളൊന്നും ഇപ്പോൾ ഇല്ല.

ജോൺസൺ

പാഡി ഓഫീസർ

കോടികൾ ധുർത്തടിച്ചു കളയുന്ന സർക്കാർ നെൽ കർഷകരുടെ ദുരിത൦ കാണാതെ പേകുന്നത് കർഷകരേടുള്ള വെല്ലുവിളിയാണ് .വെച്ചൂർ റൈസ് മില്ലിന് നെല്ല് നൽകിയവർക്ക് പണം ഉടൻ നൽകുന്നില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധസമരം നടത്തും

എബി ഐപ്പ്

കർഷക കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി