ഈരാറ്റുപേട്ട: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികദിനമായ ഇന്ന് ബാബരി അനീതിയുടെ 31 വർഷങ്ങൾ എന്ന പേരിൽ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റ ഭാഗമായി എസ്.ഡി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന സദസ് ഇന്ന് വൈകിട്ട് നാലിന് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയ്യാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ട്രഷറർ കെ.എസ് ആരിഫ്, വിമൺ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സമീർ, ജില്ലാകമ്മിറ്റി അംഗങ്ങളായ നസീമ ഷാനവാസ്, സഫീർ കുരുവനാൽ, അലി മുണ്ടക്കയം അയ്യൂബ് ഖാൻ കാസിം ,റഷീദ് മുക്കാലി എന്നിവർ പങ്കെടുക്കും.