aravindakshan

പള്ളിക്കത്തോട്: പെരുംപൂവത്തിൽ പി.പി അരവിന്ദാക്ഷൻ നായർ (കുട്ടപ്പൻ സർ-92) നിര്യാതനായി. പരേതൻ ആനിക്കാട് എൻ.എസ്.എസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എ.ആർ.എഫ്.എസ്.സി ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽപ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പി. വിജയലക്ഷ്മി ദേവി (കോക്കുന്നേൽ കുടുംബാംഗം) റിട്ട. എച്ച്.എം ചമ്പക്കര സുഭാഷ് യു.പി സ്‌കൂൾ. മക്കൾ: സന്തോഷ് അരവിന്ദ് (റിട്ട. എ.ജി.എം, ഫാക്ട്), സുരേഷ് അരവിന്ദ് (എസ്.ബി.ഐ ചീഫ് മാനേജർ, തൃപ്പൂണിത്തുറ), രാജശ്രീ അരവിന്ദ് (കാനറാ ബാങ്ക് പട്ടം). മരുമക്കൾ: ഉഷ സന്തോഷ്, പ്രീത സുരേഷ് (ഓറിയന്റൽ ഇൻഷുറൻസ് കാഞ്ഞിരപ്പള്ളി), അഡ്വ. സി. ജയചന്ദ്രൻ (പി.എസ്.സി മെമ്പർ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.