
വെള്ളിയേപ്പള്ളി: മഠത്തിൽ എം.എൻ. മോഹനൻ (67) നിര്യാതനായി. പരേതൻ മേവട എസ്.എൻ.ഡി.പി. ശാഖായോഗം സെക്രട്ടറി ആയിരുന്നു. പന്തത്തല വെള്ളിയേപ്പള്ളി ചെറുകിട കർഷക യൂണിയൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, മീനച്ചിൽ താലൂക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ, പ്രതിഭാ സ്വാശ്രയ സംഘം സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലാ മാർക്കറ്റിംഗ് സൊസൈറ്റി വക പുലിയന്നൂർ ഇൻഡ്യാർ ക്രംമ്പ് റബ്ബർ ഫാക്ടറി ജീവനക്കാരനായിരുന്നു. കുസുമലതയാണ് ഭാര്യ. മക്കൾ: ജിതിൻ മോഹൻ (എസ്.ബി.ഐ. പാലാ), ജിത്തു മോഹൻ (കാനഡ), ജിദു മോഹൻ (ഫെഡറൽ ബാങ്ക് കോഴിക്കോട്). മരുമകൾ : ഡോ. മിന്നു ഹർഷകുമാർ (ഡെന്റിസ്റ്റ്, പൈക). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.