ചങ്ങനാശേരി:വികസിത് ഭാരത് സങ്കല്പ യാത്ര കുറിച്ചി ഗ്രാമപഞ്ചായത്തിൽ നടന്നു. കുറിച്ചി ഗ്രാമ പഞ്ചായത്തംഗം ബി.ആർ മഞ്ജീഷ് വികസിത് യാത്ര ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ മാനേജർ ചീഫ് ഉഷാകുമാരി പരിപാടിയ്ക്ക് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ.എൻ മഞ്ജു, ആര്യമോൾ പി.രാജ്, ശൈലജ സോമൻ, മലകുന്നം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ കെ.ജി രാജ്‌മോഹൻ, അലീന, മിന്നു ജോൺ, സ്മിനു ദാസ്, പാർവ്വതി നായർ, എൽവിൻ തോമസ്, സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.