
കുമരകം : പൊങ്ങലക്കരിയിലെ ഇന്നർവീൽ കമ്മ്യൂണിറ്റി ഹാളിൽ വൈദ്യുതി ലഭ്യമായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കുമരകം വിന്നേഴ്സ് യൂത്ത് ക്ലബ് അംഗങ്ങളാണ് വൈദ്യുതി കണക്ഷനായി പരിശ്രമിച്ചത്. തദ്ദേശവാസികൂടിയായ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫിന്റെ ഇടപെടലാണ് വൈദ്യുതി ലഭ്യതക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.
പ്രദേശത്തെ പൊതുപരിപാടികൾ സംഘടിപ്പിച്ചു പോന്ന ഏക സൗകര്യം എന്ന നിലയിൽ കമ്യൂണിറ്റി ഹാളിൽ വൈദ്യുതി കണക്ഷൻ എത്തേണ്ടത് അത്യാവശ്യമായിരുന്നു. 2018ലെ പ്രളയത്തിനു ശേഷം നാട്ടുകാരുടെ ദുരിതങ്ങൾ മനസ്സിലാക്കിയ അന്നത്തെ ഏറ്റുമാനൂർ എംഎൽഎ ആയിരുന്ന സുരേഷ് കുറുപ്പിന്റെ ഇടപെടലിലൂടെ ഇന്നർ വീൽ സംഘടനയാണ് കമ്മ്യൂണിറ്റി ഹാൾ പുതുക്കി പണിതത്. നാലു പതിറ്റാണ്ടുകൾ മുൻപ് വേൾഡ് വിഷൻ സംഘടനയാണ് ഹാൾ നിർമ്മിച്ചു നൽകിയത്.