കോട്ടയം: എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തൊഴിലാളി ക്ഷേമനിധി ബോർഡുകൾ കാര്യക്ഷമമാക്കുക, നിർമ്മാണ തൊഴിലാളികളുടെ പത്തുമാസത്തെ പെൻഷൻ വിതരണം ചെയ്യുക, സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനം കുടിശിഖ സഹിതം നൽകുക, സപ്ലൈകോ സംരക്ഷിക്കുക, തൊഴിലാളികളുടെ തൊഴിലും വേതനവും ഉറപ്പു വരുത്തുക, എല്ലാ ക്ഷേമപെൻഷനുകളും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാന സെക്രട്ടറി അഡ്വ.വി ബി ബിനു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഒ.പി.എ സലാം അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ് കുമാർ, ടി.എൻ രമേശൻ, ബാബു കെ.ജോർജ്ജ്, ബി.രാമചന്ദ്രൻ, പി.കെ ഷാജകുമാർ,പി. എ അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു.